ലണ്ടൻ: എന്നും അത്ഭുതങ്ങൾ നിറഞ്ഞതും നിഗൂഢമായ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നതുമാണ് സമുദ്രം. ഇന്ത്യൻ മഹാസമുദ്രത്തിൽ ഒളിഞ്ഞിരുന്ന ഒരു രഹസ്യ സൂപ്പർ ഹൈവേയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലാർവകളെ വഹിക്കുന്ന സമുദ്രജല പ്രവാഹപാതയാണ് ഈ സൂപ്പർ ഹൈവേ. ദശലക്ഷക്കണക്കിന് അകലെവരെ ഈ ഈ കോറൽ ലാർവകളെത്തുമെന്നും തന്മൂലം അവിടെ പവിഴപ്പുറ്റുകൾ രൂപപ്പെടുമെന്നതുമാണ് ഈ സൂപ്പർ ഹൈവേയുടെ പ്രത്യേകത. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ് ഇതുമായി ബന്ധപ്പെട്ട ചിത്രവും പങ്കുവച്ചു.
കോറൽ എഗ്ഗുകളും സ്പേമുകളും ചേർന്നാണ് എം ബ്രിയോയാണ് കോറൽ ലാർവയായി മാറുന്നത്. ദിവസങ്ങളോളം ഇവ കടലിന് മുകളിൽ ഒഴുകിനടക്കുകയും ദിവസങ്ങൾക്ക് ശേഷം സമുദ്രത്തിനടിയിലേക്ക് താഴുകയും ചെയ്യും. കടലിനടിത്തട്ടിൽ എത്തുന്ന കോറൽ ലാർവ വലിയ തോതിലുള്ള പവിഴപ്പുറ്റായി മാറും. വർഷത്തിൽ നാലിഞ്ച് വലിപ്പത്തിലാകും ഇവയുടെ വളർച്ച.
ഇന്ത്യൻ മഹാസമുദ്രത്തിലെ സീഷെൽസ് ദ്വീപിന് സമീപം സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റ് ശേഖരങ്ങളിലൊന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള സഞ്ചാരത്തിന് ലാർവകൾ ഇത്തരമൊരു ഹൈവേയ്ക്ക് സമാനമായ പാതയെ ആണ് ആശ്രയിക്കുന്നത്. കോറൽ ലാർവകൾ ഈ പാതയിലൂടെ സഞ്ചരിച്ചുവെന്ന റിപ്പോർട്ടുകളാണ് ജീൻഫ്ലോ പഠനത്തിലൂടെ പുറത്തുവിട്ടത്. പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനം കോറൽ ലാർവകളുടെ വ്യാപനത്തിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയും ഇതിലൂടെ ശക്തിയായി.
ഈ കണ്ടുപിടിത്തം വളരെ പ്രധാനമാണെന്ന് പഠനത്തിൻ്റെ രചയിതാവ് ഡോ ഏപ്രിൽ ബർട്ട് പറഞ്ഞു. പവിഴപ്പുറ്റുകളുടെ വീണ്ടെടുക്കലിലെ പ്രധാന ഘടകം ലാർവയുടെ സാന്നിധ്യമാണ്. കാലാവസ്ഥാ വ്യതിയാനവും മറ്റ് പല ഘടകങ്ങളും കാരണം ലോകമെമ്പാടും ഭയാനകമായ രീതിയിൽ പവിഴങ്ങൾ കുറഞ്ഞിട്ടുണ്ട്. പവിഴപ്പുറ്റുകളുടെ വ്യാപനത്തിന് പ്രാദേശികമായതും അല്ലാതെയുമുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി കുറവ് സംഭവിച്ച പവിഴപ്പുറ്റുകൾ വീണ്ടെടുക്കുന്നതിന് കൃത്യമായ ലാർവ വിതരണം അനിവാര്യമാണെന്ന് ഡോ. നോം വോഗ്റ്റ് വിൻസെൻ്റ് പറഞ്ഞു. സമുദ്രജലത്തിൽ ചൂട് വർധിക്കുന്നതും എൽനിനോ പ്രതിഭാസം മൂലവുംപവിഴപ്പുറ്റുകൾ നശിക്കുകയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Coral reefs around; A 'Super Highway' under the Indian Ocean